
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഒരാള്‍ക്ക് പരിക്ക്. റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ പരപ്പ് പുത്തൻപുരയില്‍ പി.കെ. രാജനാണ് (63) ഗുരുതരമായി പരിക്കേറ്റത്. കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവേയില്‍ പരപ്പ് പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രണ്ടരയോടെ യാണ് അപകടം.വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീടിന് സമീപം വന്നിറങ്ങിയ രാജൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. റോഡിന്റെ പകുതി കടന്ന സമയത്ത് അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയർന്നു പൊങ്ങിയശേഷം കാറിന്റെ മുൻവശത്തെ ചില്ലില്‍ വന്നു വീണു. പിന്നീട് ആറേഴ് മീറ്റർ മുന്നോട്ടു നീങ്ങിയ ശേഷമാണ് റോഡിന്റെ ഒരു വശത്തേക്ക് തെറിച്ചു വീണത്. കാറിന് മുകളിലേക്കുള്ള
വീഴ്ചയിലാണ് തലയ്ക്ക് സാരമായ പരിക്കേറ്റത്. വീഴ്ചയില്‍ കാറിന്റെ ചില്ല് തകർന്നു. ഉടൻ തന്നെ മട്ടുക്കട്ട വേളാങ്കണ്ണി മെഡിക്കല്‍ ട്രസ്റ്റ് ആശ്വപത്രിയില്‍ പ്രാഥമീക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൂക്കുപാലം സ്വദേശികളുടേതാണ് കാർ. കാറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം. ഉപ്പുതറ പൊലീസ് കേസെടുത്തു.