HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴയിൽ പഞ്ചായത്ത് കിണറ്റില്‍ കുടുങ്ങി പോത്ത്, അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു

തൊടുപുഴയിൽ പഞ്ചായത്ത് കിണറ്റില്‍ കുടുങ്ങി പോത്ത്, അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു

പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന. തൊടുപുഴ പുറപ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.പി സ്‌കൂളിന് സമീപമാണ് സംഭവം. കാരകുന്നേല്‍ അനുരാജിന്റെ പോത്താണ് പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. ഏകദേശം 25 അടി താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളവും ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു.


ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ഉബാസ്, സജീവ്, ഷിബിന്‍ ഗോപി, ജെയിംസ്, അനില്‍ നാരായണന്‍, ബെന്നി എന്നിവര്‍ സംഭവസ്ഥലത്ത് എത്തുകയും സജീവ്, ഷിബിന്‍ ഗോപി എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ഹോസ് ഉപയോഗിച്ച് പോത്തിനെ ബന്ധിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി കരയില്‍ എത്തിക്കുകയും ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS