HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


കാടിറങ്ങിയ കാട്ടാന സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ വീണു; വനംവകുപ്പും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന്

സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ വീണു

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. ഇതിന് തൊട്ടടുത്ത് തന്നെ കൊടുമ്പുഴ വനമേഖലയാണ്. അവിടെ നിന്നും ഇറങ്ങി വരുന്ന കാട്ടാനകള്‍ ഈ മേഖലകളില്‍ വലിയ ശല്യം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് ആന കിണറ്റില്‍ വീണത്.


പകല്‍ വെളിച്ചം വന്നതിന് ശേഷം ജെസിബി ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. രക്ഷപ്പെടുത്തിക്കഴിഞ്ഞാലും ആനയെ പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകണമെന്നാണ് ആവശ്യം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

HONESTY NEWS