HONESTY NEWS ADS

 HONESTY NEWS ADS


Delhi Election Live: തലസ്ഥാനത്ത് 'താമര'ത്തിളക്കം; ഭരണം പിടിച്ച് ബിജെപി, അടിപതറി ആപ്പ്

തലസ്ഥാനത്ത് 'താമര'ത്തിളക്കം; ഭരണം പിടിച്ച് ബിജെപി, അടിപതറി ആപ്പ്

ഡൽ​ഹിയിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തുന്നത്. 45 സീറ്റുകളിലാണ് ബിജെപി നിലവിൽ ലീഡ് ചെയ്യുന്നത്. ആംആദ്മി പാർട്ടിയുടെ ലീഡ് 26 സീറ്റുകളിലാണ്. അതേസമയം ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ കോൺ​ഗ്രസ്. പോസ്റ്റൽ വോട്ടുകൾ എണ്ണ തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ ആധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കാണാനാകുന്നത്.


ഡൽ​ഹിയിൽ സർക്കാർ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി. ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഡ‍ൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. മുഖ്യമന്ത്രി ആരാണ് എന്നത് ഒക്കെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. കേജ്‌രിവാളിന്റെയും ഒപ്പമുള്ളവരുടെയും അഴിമതികൾ തുറന്നുകാട്ടിയെന്നും വീരേന്ദ്ര സച്ച്ദേവ.


അരവിന്ദ് കെജ്രിവാളിൻ്റെ അഴിമതിയും ദുർഭരണവും ബിജെപി തുറന്നുകാട്ടിയെന്ന് ഹർഷ് മൽഹോത്ര  പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ ഭരണം മാറണമെന്നും ബിജെപി അധികാരത്തിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഹർഷ് മൽഹോത്ര പറഞ്ഞു. കേവലഭൂരിപക്ഷവുമായി ബിജെപി ബഹുദൂരം മുന്നിലാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS