HONESTY NEWS ADS

Gold Rate Today: ചരിത്രത്തിലെ ഏറ്റവും വലിയ വില; റെക്കോർഡിട്ട് സ്വർണവില, ഇന്നത്തെ നിരക്കറിയാം (20-02-2025)

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64560  രൂപയാണ്.  


അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നികുതി നയങഅങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2970ഡോളർ മറികടന്ന് വരും ദിവസങ്ങളിൽ  3000-3050 ഡോളറിലേക്ക് പോകാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8070 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6640 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS