HONESTY NEWS ADS

 HONESTY NEWS ADS


യാത്രക്കിടെ ചുരത്തിൽ മൂത്രമൊഴിക്കാനിറങ്ങി; കൊക്കയിലേക്ക് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

യുവാവ് കൊക്കയിൽ വീണ് മരിച്ചു

താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയിൽ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. 


വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ പോകുമ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS