HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


കൊച്ചറ ദേവാലയത്തിലെ തിരുനാൾ വെടിക്കെട്ടിനിടെ അപകടം; ഗുരുതര പൊള്ളലേറ്റയാള്‍ മരണപ്പെട്ടു

ഇടുക്കി: കൊച്ചറ ദേവാലയത്തിലെ തിരുനാളിൾ വെടിക്കെട്ടിനിടെ അപകടം; ഗുരുതര പൊള്ളലേറ്റയാള്‍  മരണപ്പെട്ടു

പഴയകൊച്ചറ സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന്റെ വെടിക്കെട്ടിനിടെ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച്‌ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേറ്റുകുഴി ചിറവക്കാട്ട് ജോബിക്കാണ് (39) ആണ് മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ജോബിയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. 


ഫെബ്രുവരി 1ന് രാത്രി 10.45-ഓടെ യായിരുന്നു അപകടം. പള്ളിപ്പരിസരത്തെ മൈതാനത്താണ് വെടിക്കെട്ട് നടന്നത്. ഇതിനിടെ മൈതാനത്തിന് സമീപത്തെ സ്‌കൂള്‍ക്കെട്ടിടത്തില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് നടന്ന സ്ഥലത്തുനിന്ന് തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. സ്‌കൂള്‍ക്കെട്ടിടത്തിനടുത്താണ് ജോബി നിന്നിരുന്നത്.അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് പള്ളിക്കമ്മിറ്റിക്കെതിരേ കമ്പമെട്ട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.