HONESTY NEWS ADS

 HONESTY NEWS ADS


കുഞ്ചാക്കോ ബോബന്‍റെ ഹിറ്റ് ചിത്രം; 'ഓഫീസർ ഓൺ ഡ്യൂട്ടി' മറ്റ് ഭാഷകളിലേക്ക്, റൈറ്റ്സ് വിറ്റത് വൻ തുകയ്ക്ക്

തിയേറ്ററുകളിൽ പ്രദർശന വിജയം നേടി ബോക്സ്ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തീർക്കുന്ന കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

തിയേറ്ററുകളിൽ പ്രദർശന വിജയം നേടി ബോക്സ്ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തീർക്കുന്ന കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി മലയാളം ഭാഷക്ക് പുറമെ ഇനി തമിഴിലും തെലുങ്കിലും മറ്റു സംസ്ഥാങ്ങളിലെ തിയേറ്ററുകളിലേക്കും. ഫെബ്രുവരി 27നാകും മറ്റ് ഭാഷകളിൽ‍ ചിത്രം പ്രദർശനത്തിനെത്തുക. 


വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ ഫോർ എന്റർടൈൻമെന്റ് കരസ്ഥമാക്കിയത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും പ്രദർശന വിജയം നേടുന്ന ചിത്രത്തിന്റെ കളക്ഷൻ ഇന്നലെ തിങ്കളാഴ്ചയെക്കാൾ കൂടുതലായിരുന്നു. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസയും ഭാഷാ ഭേദമന്യ നിരൂപക പ്രശംസയും ലഭിക്കുന്ന ചിത്രം ശിവരാത്രി ദിനമായ ഇന്ന് കേരളത്തിലെ മിക്ക സെന്ററുകളും ഹൗസ്ഫുൾ ഷോകളയാകുകയാണ്. പ്രേക്ഷക അഭ്യർത്ഥന പ്രകാരം ശിവരാത്രി ദിനമായ ഇന്ന് ലേറ്റ് നൈറ്റ് ആൻഡ് അഡിഷണൽ ഷോകൾ നഗരങ്ങൾക്ക് പുറമെ ഗ്രാമങ്ങളിലെ തിയേറ്ററുകളിലും ചാർട്ട് ചെയ്തിട്ടുണ്ട്.


നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 


'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ  ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS