HONESTY NEWS ADS

 HONESTY NEWS ADS


പുകപരിശോധന: പിഴ ചുമത്തി ഏഴുദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പിഴ കുറയും

പിഴ ചുമത്തി ഏഴുദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പിഴ കുറയും

പിഴ ചുമത്തി ഏഴുദിവസത്തിനുള്ളില്‍ വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 2000 രൂപ പിഴ 250 രൂപയായി കുറയ്ക്കാം. പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേന്ദ്ര മോട്ടോർവാഹനനിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. വാഹനം പരിശോധിക്കുന്നസമയത്ത് പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കില്‍ ഏഴുദിവസത്തെ സാവകാശം അനുവദിക്കണം. 


നിലവില്‍ സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴുദിവസത്തിനുള്ളില്‍ പരിശോധന നടത്തി ഹാജരാക്കിയാലുംമതി. പുകപരിശോധന ഓണ്‍ലൈനായതിനാല്‍ സർട്ടിഫിക്കറ്റ് 'വാഹൻ' വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച്‌ പിഴ കുറയ്ക്കാൻ ആവശ്യപ്പെടാം. പരിശോധനാവേളയില്‍ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് 250 രൂപയായി പിഴ ചുരുക്കും. ഏഴുദിവസത്തിനുള്ളിലും പുക പരിശോധനാ സർട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ 2000 രൂപ പിഴ നല്‍കേണ്ടിവരും.


രജിസ്ട്രേഷൻ റദ്ദാക്കാവുന്ന കുറ്റം

മലിനീകരണവ്യവസ്ഥകള്‍ പാലിക്കാത്ത വാഹനം നിരത്തിലിറക്കിയാല്‍ പിഴ ചുമത്താൻ മാത്രമല്ല, രജിസ്ട്രേഷൻ റദ്ദാക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതിന് പകരം പിഴ ചുമത്തി കേസ് അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ട്രാൻസ്പോർട്ട് വാഹനങ്ങളാണെങ്കില്‍ പെർമിറ്റ് റദ്ദാക്കാനും കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ സെക്ഷൻ 190 (2) ല്‍ വ്യവസ്ഥയുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS