GOODWILL HYPERMART

ക്ലാസ് വിട്ടാലുടൻ ഓടും അമ്മയെ സഹായിക്കാൻ, രാത്രി വരെ പാനിപൂരി വിൽപ്പന; അമ്മയ്ക്ക് കൈത്താങ്ങായി പ്രണവ്

പഠനത്തോടൊപ്പം പാനിപൂരി വിൽപ്പനയും നടത്തുകയാണ് ഒരു മിടുക്കൻ

പഠനത്തോടൊപ്പം പാനിപൂരി വിൽപ്പനയും നടത്തുകയാണ് ഒരു മിടുക്കൻ. കാലടി സംസ്കൃത സർവകലാശാലയിലെ ബി എ മ്യൂസിക് വിദ്യാർത്ഥി പ്രണവ് കർമ്മയാണ് പഠനത്തിനൊപ്പം രുചികരമായ ഭക്ഷണവും വിളമ്പുന്നത്. കോളജിൽ ക്ലാസിന് ശേഷം വൈകുന്നേരങ്ങളിലാണ് പാനിപൂരി വിൽപ്പന. 


കർമ്മ എന്ന സ്വന്തം ബ്രാന്‍റിലാണ് പ്രണവ് പാനിപൂരി തയ്യാറാക്കുന്നതും വിൽക്കുന്നതും. കോളജ് കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളിലാണ് വിൽപ്പന. അമ്മ പ്രസന്നക്കൊപ്പം കാലടി സംസ്‌കൃത സർവകലാശാലക്കടുത്തുളള കടയിൽ 7 മണി വരെയാണ് വിൽപ്പന. 7 മണിക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേക്ക് സമീപത്തെ കല്ലുംകൂട്ടത്തേക്ക് മാറും. പ്രണവും അമ്മയും ചേർന്നാണ് പാനിപൂരി തയ്യാറാക്കുന്നത്. 5 വർഷം മുൻപ് അച്ഛൻ മരിച്ചു. അന്ന് മുതൽ അമ്മയ്ക്ക് കൈത്താങ്ങാണ് ഈ മകൻ.


അമ്മ പ്രസന്ന കാലടി ബസ് സ്റ്റാൻഡിൽ പാനിപൂരിയും ശീതള പാനീയങ്ങളും വിറ്റാണ് ജീവിതോപാധി കണ്ടെത്തുന്നത്. സംഗീതത്തോടൊപ്പം ഭക്ഷണ വിതരണത്തിൽ തന്‍റെ ബ്രാന്‍റായ കർമ്മ വികസിപ്പിക്കണമെന്നാണ് പ്രണവിന്‍റെ ആഗ്രഹം. അതിലൂടെ കുറച്ച് പേർക്ക് ജോലി നൽകുകയും വേണമെന്ന് ഈ മിടുക്കൻ പറയുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.