GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

സെവൻസ് മത്സരത്തിന് മുന്നോടിയായി കരിമരുന്ന് പ്രയോഗം: ഉയരത്തിൽ പറന്ന പടക്കം വീണത് കാണികളിൽ, 22 പേർക്ക് പരിക്ക്

സെവൻസ് മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗം പാളി.

സെവൻസ് മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗം പാളി. കാണികൾക്കിടയിലേക്ക് പടക്കം വീണ് 22 പേർക്ക് പരിക്കേറ്റു. മലപ്പുറം അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികള്‍ക്കിടയിലേക്ക് പടക്കം വീഴുകയായിരുന്നു. 


മൈതാനത്ത് നിന്ന് ഉയരത്തില്‍ വിട്ട പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടി. ഇതോടെ ഗാലറിയില്‍ ഇരുന്നവര്‍ ചിതറി ഓടി. ഇതിനിടെയാണ് 19 പേർക്ക് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടയും പരിക്ക് ഗുരുതരമല്ല.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.