HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; സ്വകാര്യ ബസില്‍ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയില്‍

മദ്യപിച്ച്‌ ബസില്‍ യാത്ര ചെയ്ത യുവതി യാത്രക്കാരെ ആക്രമിച്ചതായി പരാതി

മദ്യപിച്ച്‌ ബസില്‍ യാത്ര ചെയ്ത യുവതി യാത്രക്കാരെ ആക്രമിച്ചതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം വാഴൂർ പതിനാലാം മൈലില്‍ നടന്ന സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരിയില്‍ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച്‌ ലെക്കുകെട്ട ബിന്ദു അക്രമം അഴിച്ചു വിട്ടത്. ബസിനുള്ളില്‍ വച്ച്‌ സ്ത്രീകളെ അസഭ്യം പറഞ്ഞ ബിന്ദു പിന്നീട് ആക്രമണം നടത്തുകയായിരുന്നു.


ബസ് പതിനാലാം മൈല്‍ എത്തിയപ്പോഴേക്കും ബിന്ദുവിനെ ബലമായി ഇറക്കി വിട്ടു. ഇതിനിടയില്‍ ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച്‌ കറക്കി താഴെയിട്ടു. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. ഏറെ പണിപ്പെട്ടാണ് യാത്രക്കാരിയെ നാട്ടുകാര്‍ രക്ഷിച്ച്‌ ബസിലേക്ക് കയറ്റിവിട്ടത്. തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്ത് എത്തി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 


മെഡിക്കല്‍ പരിശോധനയില്‍ യുവതി മദ്യപിച്ചതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം യുവതിയെ ജാമ്യത്തില്‍ വിട്ടു. മര്‍ദനമേറ്റവര്‍ പരാതിയുമായി വന്നാല്‍ ബിന്ദുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പള്ളിക്കത്തോട് പോലീസ് അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS