GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

സ്കൂളിലെ സെന്റ് ഓഫ് പാർട്ടിക്ക് കാറുകൾ കൊണ്ടുവന്നു; പ്ലസ് ടു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം

കാറുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം

കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കാറുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. അപകടകരമാംവിധം ഓടിച്ച 6 കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് സംഭവം. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ചടങ്ങിനു ശേഷം ആണ് ചില വിദ്യാർത്ഥികൾ കാറുമായി ഗ്രൗണ്ടിലേക്ക് എത്തിയത്. വാടകയ്ക്ക് എടുത്ത ആഡംബര കാറുകൾ വരെ കൂട്ടത്തിലുണ്ട്. തുടർന്ന് അപകടകരമായ വിധം കാറുകൾ ഓടിക്കുകയായിരുന്നു.


കാറുകൾ കൂട്ടിയിടിച്ചതോടെ സ്കൂൾ അധികൃതർ ഗേറ്റ് അടച്ച് പൊലീസിനെ വിവരമറിയിച്ചു. കാറോടിച്ചിരുന്ന ആറു പേർക്കും ലൈസൻസ് ഉണ്ട്. ആറു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികൾക്കെതിരെയും ആർസി ഉടമകൾക്കെതിരെയും കേസും രജിസ്റ്റർ ചെയ്തു. കാറുകൾ സ്കൂളിലേക്ക് കൊണ്ടുവരരുതെന്ന് അധ്യാപകർ നിർദ്ദേശം നൽകിയിരുന്നു. ഇത് മറികടന്നായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.