അമേരിക്കൻ പ്രസിഡന്‍റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെ ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം അത്ര എളുപ്പം നടക്കില്ല. അമേരിക്കൻ കോടതിയിൽ ഇക്കാര്യത്തിൽ ട്രംപിന് വീണ്ടും പ്രഹരമേറ്റിരിക്കുകയാണ്. ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന പ്രസിഡന്‍റ് ട്രംപിന്റെ ഉത്തരവ് യു എസ് കോടതി വീണ്ടും തടഞ്ഞു. രാജ്യമൊട്ടാകെ ഇത് നടപ്പാക്കരുതെന്ന് ഫെഡറൽ ജഡ്ജി ഡെബറ ബോർഡ്‌മാൻ ഉത്തരവിട്ടു. ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ട്രംപിന്‍റെ ഉത്തരവ് ഭരണഘടന ലംഘനമെന്ന് ചൂണ്ടികാട്ടിക്കൊണ്ടാണ് കോടതി ഇത് തഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. നേരത്തെ ട്രംപിന്‍റെ ഉത്തരവ് സിയാറ്റിലിലെ ഒരു കോടതിയും സ്റ്റേ ചെയ്തിരുന്നു.
ട്രംപിന് അമേരിക്കൻ ഫെഡറൽ കോടതിയിലും വമ്പൻ തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കരുതെന്ന് ഉത്തരവ്
0
February 06, 2025