GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ഇടുക്കി പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; വാക്‌സിൻ മൂലമാണോയെന്ന് സംശയം

ഇടുക്കി: പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു

പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് അടിമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് ഉണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.


കഴിഞ്ഞ ദിവസം 45 ദിവസത്തിന്റെ വാക്‌സിൻ ശാന്തൻപാറ ഗവ. ആശുപത്രിയിൽ നിന്നും എടുത്തിരുന്നു. ഇത് മൂലമാണോ മരണം സംഭവിച്ചത് എന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.