ഇടുക്കി കീരിത്തോടിന് സമീപം പകുതിപ്പാലത്ത് 72 വയസുള്ള വയോധികയെ പീഡിപ്പിച്ചതായി പരാതി. മുരിക്കാശേരി സ്വദേശിയായ വയോധിക മകനോടൊപ്പം മുരിക്കാശേരിയിലാണ് താമസം. പകുതിപ്പാലത്ത് ഇവർക്ക് മറ്റൊരു വീടുണ്ട്. വീട് വൃത്തിയാക്കുന്നതിനുവേണ്ടി ഇവർ കഴിഞ്ഞദിവസം എത്തിയപ്പോൾ രാവിലെ പതിനൊന്നിന് അജ്ഞാതനായ ഒരാൾ വീട്ടിൽ കയറിവന്ന് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ അകത്തേക്കു പോയ വൃദ്ധയെ പിന്നിലൂടെ ചെന്ന് ബലം പ്രയോഗിച്ച് കീഴ്പ്‌പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. കഞ്ഞിക്കുഴി പോലീസ് കേസെടുത്തു. അവശയായ വൃദ്ധയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി കീരിത്തോടിന് സമീപം വെള്ളം ചോദിച്ചെത്തിയ ആൾ 72 കാരിയെ പീഡിപ്പിച്ചതായി പരാതി
0
March 06, 2025