HONESTY NEWS ADS

കട്ടപ്പനയ്ക്ക് സമീപം ലഹരി പാർട്ടി; പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെ ആക്രമണം, നാല് പോലീസുകാർക്ക് പരിക്ക്

കട്ടപ്പനയ്ക്ക് സമീപം ലഹരി പാർട്ടി; പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെ ആക്രമണം, നാല് പോലീസുകാർക്ക് പരിക്ക്

കട്ടപ്പന കല്യാണത്തണ്ട് എകെജി പടിയിലാണ് യുവാക്കൾ  പാർട്ടി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധനയ്ക്ക് പോയി. രണ്ടുപേർ യൂണിഫോമിലും രണ്ടു പേർ മഫ്തിയിലുമായിരുന്നു.


ഉച്ചത്തിൽ പാട്ടു വെച്ച് ലഹരി പാർട്ടി നടത്തിയിരുന്നവരുടെ സമീപത്തേക്ക് മഫ്ത്തിയിലുള്ള രണ്ടു പോലീസുകാരാണ് ആദ്യം എത്തിയത്. തിരിച്ചറിയൽ കാർഡ് കാണിച്ച് തങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞതോടെ യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. പോലീസിനെ കണ്ട് സംഘത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. യുവാക്കളുടെ ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് പരിക്കേറ്റു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS