HONESTY NEWS ADS

 HONESTY NEWS ADS


പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്; കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത

കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മുൻകരുതൽ സ്വീകരിക്കണം.


പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ എന്നിവർ വെയിലിനെ സൂക്ഷിക്കണം. ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഒരിയ്ക്കലും നേരിട്ട് കനത്ത വെയിൽ ഏൽക്കരുത്. പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS