HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊല്ലത്ത് നിന്ന് കാണാതായ 13കാരി വീട്ടിലേക്ക് വിളിച്ചു; സുരക്ഷിതയെന്ന് കുട്ടി, എത്തിയത് തിരൂർ റെയിൽവേ സ്റ്റേഷനിൽ

കാണാതായ 13 കാരിയെ കണ്ടെത്തി

കൊല്ലം ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെൺകുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. വൈകീട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താൻ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS