HONESTY NEWS ADS

Electro Tech Nedumkandam

 

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി; പിടിച്ചെടുത്തത് 150 തിരകൾ

സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS