HONESTY NEWS ADS

വണ്ണപ്പുറം നാല്പതേക്കറിൽ ദാരുണമായ വാഹനാപകടം: ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

ഇടുക്കി: വണ്ണപ്പുറത്ത് ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു


വണ്ണപ്പുറം നാല്പതേക്കറിൽ ഹിറ്റാച്ചി കയറ്റിവന്ന വാഹനത്തിനടിയിലേക്ക് ബൈക്ക് മറിഞ്ഞുവീണ് യാത്രികൻ ദാരുണമായി മരിച്ചു. മുണ്ടന്മുടി പുന്നോലിക്കകുന്നേൽ ദേവസ്യയുടെ മകൻ ദേവദാസ് ആണ് മരിച്ചത്.


ഇന്ന് ഉച്ചകഴിഞ്ഞ് നാല്പതേക്കറിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. റോഡരികിൽ ബൈക്ക് നിർത്തി മറ്റൊരാളോട് സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു ദേവദാസ്. ഈ സമയം ഹിറ്റാച്ചിയുമായി എത്തിയ വാഹനം കടന്നുപോകവെ, ഇദ്ദേഹത്തിന്റെ കാൽ അബദ്ധത്തിൽ വഴുതി ബൈക്കുമായി റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ടയർ ദേവദാസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം തന്നെ മരണം സംഭവിച്ചു. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS