HONESTY NEWS ADS

ഇടുക്കി സമ്പൂർണ്ണ മലയോര ജില്ലയാക്കണം; തൊടുപുഴയെ മൂവാറ്റുപുഴയോട് ചേർക്കാൻ സേനാപതി വേണു, എതിർപ്പുമായി കേരള കോൺഗ്രസ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നത രൂക്ഷം


മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നത രൂക്ഷം. ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി നിലനിര്‍ത്തണമെന്ന് ഉടുമ്പഞ്ചോല എംഎല്‍എ സേനാപതി വേണു. തൊടുപുഴ മൂവാറ്റുപുഴയോട് ചേര്‍ക്കുന്നതില്‍ കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് സേനാപതി വേണുവിന്റെ പ്രതികരണം.


തൊടുപുഴയുടെ നഗരപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാണ് സേനാപതി വേണുവിന്റെ നിര്‍ദേശം. ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി വേര്‍തിരിച്ചാല്‍ നിലവിലെ വികസന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമാകുമെന്നും ഭരണപരമായ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും സേനാപതി വേണു പറഞ്ഞു.


തൊടുപുഴയെ ഒഴിവാക്കിയുള്ള മാറ്റം ഇടുക്കിക്ക് ഗുണം ചെയ്യില്ലെന്നും വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. മൂവാറ്റുപുഴ ജില്ല രൂപീകരണത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും വരുംദിവസങ്ങളിലെ രാഷ്ട്രീയ ചലനങ്ങളും ജില്ലയുടെ ഭാവിയില്‍ നിര്‍ണ്ണായകമാകും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

plot for sale idukki vazhathope



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS