
എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. കോതമംഗലം സ്വദേശി സനലിനാണ് മർദ്ദനമേറ്റത്. ആലുവ കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന ആലൻ ബസ്സിലെ ഡ്രൈവർ അബിയാണ് സനലിനെ അക്രമിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.