
കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി. കേരള സര്‍വകലാശാലയിലെ 71 എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്. മൂല്യനിര്‍ണയത്തിനിടെയാണ് ഉത്തരക്കടലാസുകള്‍ കളഞ്ഞുപോയത്. പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തര കടലാസ് ആണ് നഷ്ടമായത്. ഏപ്രില്‍ 7 ന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു. അഞ്ച് കോളേജുകളിലെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ പലരും വിദേശത്തായതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്.
2024 മെയ് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഫലം ഇതുവരെ വന്നിരുന്നില്ല. പുതിയ പരീക്ഷ എഴുതി ഫലം വരാനും അതുവഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും വൈകിയാല്‍ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമോ എന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. ഏഴാം തിയതി സ്‌പെഷ്യല്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലര്‍ക്കും ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.