HONESTY NEWS ADS

ഇടുക്കി കഞ്ഞിക്കുഴിയിലെ കുരുമുളക് മോഷണം; മൂന്നംഗ സംഘം പിടിയിൽ, മോഷണത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ

ഇടുക്കി: കഞ്ഞിക്കുഴിയിൽ നിന്നും കുരുമുളക് മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും കുരുമുളക് മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വെൺമണി വരിക്കമുത്തൻ സ്വദേശി വടശേരി വീട്ടിൽ ഡോൺ സണ്ണി, (26) വെൺമണി പാലപ്ലാവ് സ്വദേശി നടുവത്ത് വീട്ടിൽ അരുൺ മാത്യു, (26) വെണ്മണി വരിക്കമുത്തൻ സ്വദേശി പുറക്കാട്ട് വീട്ടിൽ അഖിൽ (20) എന്നിവരാണ് അറസ്റ്റിലായത്. 


കഞ്ഞിക്കുഴി അടയ്ക്കാപ്പാറ മാത്യുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളകാണ് പ്രതികൾ മോഷ്ടിച്ച് വിറ്റത്. മാത്യുവിന്റെ പരാതിയിൽ കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കുരുമുളക് കടത്താനായിപ്രതികൾ ഉപയോഗിച്ച ഓട്ടോ റിക്ഷായും പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ കുരുമുളക് വിൽപ്പന നടത്തിയ സ്ഥാപനങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. 


കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ അനുപ് ,ജി.യുടെ നിർദേശപ്രകാരം എസ്. ഐ മാരായ സുനിൽ ജോർജ്, താജുദീൻ, എസ്.സി.പി.ഒ.ജീബി.പി.കെ. ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികൾ നിരവധി ക്രമിനൽ കേസിലെ പ്രതികൾ ആണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS