GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

കളമശ്ശേരി ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് പേർ അറസ്റ്റിൽ

കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. കേസില്‍ അറസ്റ്റിലായ പൂര്‍‌വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ് നിര്‍ണായകമായത്. സുഹൈല്‍ ഭായ് എന്നയാളാണ്  എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. 


പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സുഹൈല്‍ ഷേഖ് ആണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ക്യാംപസില്‍ ലഹരി പിടിച്ചു എന്നറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ താമസിച്ചിരുന്ന ആലുവയില്‍ നിന്ന് മുങ്ങുകയായിരുന്നു. കഴിഞ്ഞ 4 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയിരിക്കുന്നത്. മറ്റ് ക്യാംപസുകളില്‍ സുഹൈല്‍ കഞ്ചാവ ് കച്ചവടം  നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മുമ്പും വിദ്യാര്‍ത്ഥികള്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഇതോടെ എല്ലാവരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 

ELECTRO TECH SYSTEMS NEDUMKANDAM


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.