
വീട്ടിലെ ചായ്പില്‍ നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഹാൻസ്, കൂള്‍ എന്നീ ലഹരി ഉല്‍പന്നങ്ങളുടെ 2000 പാക്കറ്റുകളാണ് പിടികൂടിയത്. വിതരണക്കാരനായ തൊടുപുഴ കുന്നം സ്വദേശി കടപ്ലായ്ക്കല്‍ റഹീമാണ് (45) പിടിയിലായത്. പെരുമ്ബാവൂരില്‍നിന്ന് എത്തിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച് തൊടുപുഴയിലെ ചെറുകിട കച്ചവടക്കാർക്ക് വില്‍ക്കുകയാണ് ഇയാളുടെ രീതി. തൊടുപുഴ എസ്.ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തില്‍ പ്രബേഷനറി എസ്.ഐ രാഹുല്‍ ചന്ദ്രൻ, സി.പി.ഒമാരായ എ.സി. രാജേഷ്, സി.പി. ഡാലു, സുധീഷ്, അനുമോള്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.