GOODWILL HYPERMART

 

pope francis

അഴുക്കുചാലില്‍ കാണാതായ ആള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തി

അഴുക്കുചാലില്‍ കാണാതായ ആള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോവൂരില്‍ കഴിഞ്ഞദിവസം അഴുക്കുചാലില്‍ കാണാതായ ശശി (56)യെ മരിച്ച നിലയില്‍ കണ്ടെത്തി. അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്.


രാവിലെ മുതല്‍ ശശിക്കായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ ആരംഭിക്കാനിരിക്കെയാണ് പാലാഴിയില്‍ റോഡിന് സമീപത്തെ ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വളവും കുറ്റിക്കാടും നിറഞ്ഞ സ്ഥലമാണിത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കോവൂരില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി എംഎല്‍എ റോഡിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ ഓവുചാലിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വേനല്‍ മഴയില്‍ ശക്തമായ കുത്തൊഴുക്കാണ് പ്രദേശത്ത് കൂടി കടന്നു പോകുന്ന ഓവില്‍ ഉണ്ടായിരുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.