GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ; മകൻ അറസ്റ്റിൽ

ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ

ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകിയത്.


അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ കൊന്ന് ജയിലിൽ പോകുമെന്നും മകൻ ഭീഷണിപ്പെടുത്തി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. തുടർന്ന് അമ്മ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പൊലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.


വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ മിനി പറഞ്ഞു. ലഹരി, പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.