
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പനയംപാടത്ത് വീണ്ടും വാഹനാപകടത്തിൽ ഒരു മരണം. ലോറി ഡ്രൈവറായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സുബീഷ് കെ കെ(37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പനയംപാടം ദുബായ്കുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മരിച്ച സുബീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ലോറി മറിഞ്ഞ് നാലു വിദ്യാർത്ഥിനികൾ മരിച്ചിരുന്നു.