HONESTY NEWS ADS

 HONESTY NEWS ADS


ഫോണിൽ പെൺസുഹൃത്തിന്റെ ഫോട്ടോ; ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ, സ്വകാര്യഭാഗത്തടക്കം പരിക്ക്

>പെരുമ്പാവൂരിൽ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

പെരുമ്പാവൂരിൽ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. ഭർത്താവിന്റെ സ്വകാര്യഭാ​ഗത്ത് അടക്കം ​ പൊള്ളലേറ്റു. പൊളളലേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച രാവിലെയാണ് ആക്രമണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിന്‌റെ മുന്‍കാമുകിയുമൊത്തുള്ള ചിത്രം ഫോണില്‍ കണ്ടതോടെ ഭാര്യ പ്രകോപിതയാകുകയായിരുന്നു.


രാവിലെ ഏഴരമണിയോട് കൂടി കിടപ്പുമുറിയിലെ കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് തിളച്ചവെള്ളവും എണ്ണയും ചേര്‍ന്ന മിശ്രിതം ഭാര്യ ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് കൈകളിലും, നെഞ്ച്, തുടയുടെ ഇരുവശങ്ങള്‍, മൂത്രാശയം എന്നിവിടങ്ങളിലും ഗുരുതരമായി പൊള്ളലേറ്റു. ഭർത്താവിന്റെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS