പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മുരിക്കാശ്ശേരി സ്വദേശി അറസ്റ്റിൽ
0www.honesty.newsMarch 27, 2025
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി മുരിക്കാശ്ശേരി മൂങ്ങാപാറ സ്വദേശി ഇരപ്പുക്കാട്ടില്‍ സ്രാംജിത്ത് (22)ആണ് അറസ്റ്റിലായത്. പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വീട്ടുകാരുടെ അന്വേഷണത്തിലാണ് പ്രതി സ്രാംജിത്ത് ആണെന്ന് അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മുരിക്കാശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മുരിക്കാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കട്ടപ്പന ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇയാൾ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.