മൂന്നാറില്‍ ടൗണിൽ ഇരുചക്രവാഹനത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം; വാഹനം പോലീസ് പിടിച്ചെടുത്തു
0www.honesty.newsMarch 27, 2025
മൂന്നാര്‍ ടൗണില്‍ തിരക്കുള്ള സമയത്ത് നടുറോഡില്‍ ഇരുചക്രവാഹനത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. ഇരുചക്രവാഹനം നടുറോഡില്‍ വട്ടംകറക്കിയായിരുന്നു യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. രണ്ട് ഇരുചക്ര വാഹനത്തിലാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. ഇതിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളുടെ ഇരുചക്രവാഹനവും പോലീസ് പിടിച്ചെടുത്തു. മറ്റൊരാള്‍ രക്ഷപ്പെട്ടു.