
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാടിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ തലകീഴായ് മറിഞ്ഞു. കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴ്ചയിലേക്കുള്ള വീട്ടുമുറ്റത്തേക്ക് കാർ പതിച്ചത്. ഇടുക്കി നെടുങ്കണ്ടം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ രാവിലെ 6 മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമീക നിഗമനം. നിസ്സാര പരിക്കുകളോടെ തീർത്ഥാടകർ രക്ഷപെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.