HONESTY NEWS ADS

 HONESTY NEWS ADS


എതിരാളികളെ വിറപ്പിക്കാൻ ജിയോ; 90 ദിവസത്തെ പുതിയ പ്ലാൻ, 180 ജിബി ഹൈ-സ്പീഡ് ഡാറ്റയ്ക്കൊപ്പം ബോണസ് ഡാറ്റയും

ജിയോ വീണ്ടും ദീർഘകാല വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ അവതരിപ്പിച്ചു

രാജ്യത്തെ മുൻനിര ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വീണ്ടും ദീർഘകാല വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 90 ദിവസത്തെ പ്ലാൻ പുറത്തിറക്കി. ഇത് എതിരാളികളായ എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തിയേക്കും. 


ജിയോ 899 രൂപയുടെ റീചാർജ് പ്ലാനാണ് ഇപ്പോൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫർ ഉപയോക്താക്കൾക്ക് 90 ദിവസത്തെ കാലയളവ് നൽകുന്നു. ഈ കാലയളവിൽ, സബ്‌സ്‌ക്രൈബർമാർക്ക് ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ലോക്കൽ, എസ്‍‍ടിഡി കോളുകൾ ഉൾപ്പെടെ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ വിളിക്കാൻ കഴിയും. സൗജന്യ വോയിസ് കോളിന് പുറമേ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പ്രതിദിനം 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു.


കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ 90 ദിവസത്തെ കാലയളവിൽ സബ്‌സ്‌ക്രൈബർമാർക്ക് 180 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഇത് പ്രതിദിനം 2 ജിബി വരും. അതോടൊപ്പം ഈ പ്ലാനിൽ ബോണസായി 20 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് 90 ദിവസത്തിനുള്ളിൽ ലഭ്യമായ മൊത്തം ഹൈ-സ്പീഡ് ഡാറ്റയെ 200 ജിബിയിലേക്ക് ഉയർത്തുന്നു. ഇത് ഒടിടി സ്ട്രീമിംഗ്, ബ്രൗസിംഗ് പോലുള്ള ആവശ്യങ്ങൾക്ക് ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഏറെ ഗുണകരമാണ്. ദീർഘകാല വാലിഡിറ്റിയും ധാരാളം ഡാറ്റയും ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ ഇഷ്ടമാകും. 


899 രൂപയുടെ പ്ലാനിൽ ചില അധിക ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തി ജിയോ ഈ ഡീലിനെ കൂടുതൽ ആകർഷകമാക്കുന്നു. 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിൽ ലഭിക്കും. ഐപിഎൽ 2025 മത്സരങ്ങൾ പോലുള്ള ഏറെ ജനപ്രിയമായ പരിപാടികളുടെ തത്സമയ സ്ട്രീമിംഗും സിനിമകളുടെയും വെബ് സീരീസുകളുടെയും വിപുലമായ ലൈബ്രറിയും ഇതിലൂടെ ലഭിക്കും. കൂടാതെ പ്ലാനിൽ ജിയോ ടിവിയിലേക്ക് സൗജന്യ ആക്‌സസ്, യാത്രയ്ക്കിടെ വിവിധ ടെലിവിഷൻ ചാനലുകൾ വാഗ്ദാനം ചെയ്യൽ, പ്രധാനപ്പെട്ട ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിനായി ജിയോക്ലൗഡിൽ 50 ജിബി സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS