MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

Gold Rate Today: ചരിത്രത്തിലെ ഏറ്റവും വലിയ വില! വീണ്ടും റെക്കോർഡിട്ട് സ്വർണവില, അമ്പരന്ന് ഉപഭോക്താക്കൾ, ഇന്നത്തെ നിരക്കറിയാം(17-04-2025)

Gold Rate: Honesty News

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.  840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000  കടന്നു. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71360  രൂപയാണ്. 


ഇന്നലെ  760  രൂപ വർധിച്ചിരുന്നു. രണ്ട ദിവസംകൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. 3300 ഡോളർ കടന്ന് മുന്നോട്ടു നീങ്ങിയാൽ 3500 ഡോളർ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില വർദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. 


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7350 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108  രൂപയാണ്. 


ഏപ്രിലിലെ  സ്വർണ വില ഒറ്റനോട്ടത്തിൽ

ഏപ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില  68,080 രൂപ

ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  68,080 രൂപ

ഏപ്രിൽ 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില  68,480 രൂപ

ഏപ്രിൽ 4 - ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ

ഏപ്രിൽ 5 - ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ

ഏപ്രിൽ 6 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  66,480 രൂപ

ഏപ്രിൽ 7 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ

ഏപ്രിൽ 8 -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ

ഏപ്രിൽ 9 -  ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില  66,320 രൂപ

ഏപ്രിൽ 10 -  ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു.  വിപണി വില  68,480 രൂപ

ഏപ്രിൽ 11 -  ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു.  വിപണി വില  69960 രൂപ

ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന്  200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ

ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ

ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ

ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ

ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന്  760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ

ഏപ്രിൽ 17- ഒരു പവൻ സ്വർണത്തിന്  840 രൂപ ഉയർന്നു. വിപണി വില 71,360 രൂപ


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS