
ഇടുക്കി കൊന്നത്തടി നോർത്ത് കൊമ്പടിഞ്ഞാലിൽ മിനി ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്ന് എത്തിയ സന്ദർശകരുടെ വാഹനമാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞത്. 21 പേരാണ് വാഹനത്തിലുണ്ടായിരുന്നു. ഇവരിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.