GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗുമായി ഒഡീഷക്കാരൻ 'സന്യാസി', പരിശോധിച്ചപ്പോൾ 6.1 കിലോ കഞ്ചാവ്; കയ്യോടെ പൊക്കി

കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.  6.1 കിലോഗ്രാം സന്യാസി ഗൌഡ (32) എന്നയാളാണ് പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്.പി.ജിയുടെ നേതൃത്വത്തിൽ എക്സൈസ് ഇന്റലിജൻസ് പാർട്ടിയും, കോട്ടയം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, കോട്ടയം റയിൽവേ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.


ഒഡീഷയിലെ ഉൾപ്രദേശങ്ങളിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് വിതരണം ചെയ്യുന്നുവെന്നും കേരളത്തിലേക്ക് എത്തിച്ച് വിൽപ്പന നടക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അതിഥി തൊഴിലാളി പിടിയിലാകുന്നത്. സംശയാസ്പദ സാഹചര്യത്തിൽ ബാഗുമായി കണ്ട സന്യാസി ഗൌഡയെ പിടികൂടി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കണ്ടെത്തിയത്. തന്‍റെ കല്യാണമാണെന്നും അതിന് പണം കണ്ടെത്താനാണ് കഞ്ചാവ് വിൽപ്പനക്കിറങ്ങിയതെന്നുമാണ് പ്രതി എക്സൈസിനോട് പറഞ്ഞത്.


കോട്ടയം എക്സൈസ് ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ ജി.കിഷോർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രഞ്ജിത്ത്.കെ.നന്ത്യാട്ട്, കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ, ദീപക് സോമൻ, അരുൺ ലാൽ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രജിത്ത് കൃഷ്ണ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ബിനോദ്.കെ.ആർ, അരുൺ.സി.ദാസ്, കോട്ടയം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ എൻ.എസ്.സന്തോഷ്, എസ്ഐ സന്തോഷ് കുമാർ.എസ്, റെയിൽവേ പൊലീസ് ഇന്റലിജൻസിലെ സിപിഎ ശരത് ശേഖർ, കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റജി.പി.ജോസഫ്, സിപിഒ ജോബിൻ എന്നിവരും പരിശോധനയിൽ പങ്കടുത്തു.


അതിനിടെ മാനന്തവാടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തിവന്നിരുന്ന ബാലചന്ദ്രൻ.കെ (56 ) എന്നയാളാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ പ്രസാദും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ സിവിൽ എക്സൈസ്  ഓഫീസർമാരായ സുരേഷ്.സി, സനൂപ്.കെ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും പങ്കെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.