HONESTY NEWS ADS

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചു; നെടുങ്കണ്ടം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍


മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ സുനില്‍ കുമാറിനെതിരായാണ് അച്ചടക്ക നടപടി. കോട്ടയം സിഎംഡി സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷോബി പി വിജയന്‍ നടത്തിയ അന്വേഷണത്തിലാണ് സുനില്‍ കുമാര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടെ വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിടാന്‍ പാടുള്ളതല്ലെന്നാണ് ചട്ടം. ഇത് നിലനില്‍ക്കെ മുഖ്യമന്ത്രി വി ഡി സതീശന്റെ മോര്‍ഫ് ചെയ്ത ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. താന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തീവ്രത അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാള്‍ പോസ്റ്റിട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS