അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. എസ്റ്റേറ്റിലെ സൂപ്രവൈസറും കട്ടപ്പന ആനവിലാസം സ്വദേശിയുമായ സതീശനാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തോട്ടത്തിലെ വൻ മരത്തിന്റെ ശിഖരം ഒടിഞ്ഞ് സതീശന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻതന്നെ തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
അടിമാലിയ്ക്ക് സമീപം ഏലത്തോട്ടത്തില്‍ മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം
0
April 08, 2025