GOODWILL HYPERMART

 

pope francis

ചീട്ടുകളി നിര്‍ത്തിപ്പോയതിന് ഇടുക്കി സ്വദേശിയെ വെട്ടി; പ്രതിക്ക് 7 വര്‍ഷം കഠിന തടവ്

ചീട്ടുകളി നിര്‍ത്തിപ്പോയതിന് ഇടുക്കി സ്വദേശിയെ വെട്ടിയ പ്രതിക്ക് 7 വര്‍ഷം കഠിന തടവ്

മങ്കൊമ്പ് പാലം പണിയുടെ ഭാഗമായെത്തിയ തൊഴിലാളികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഇടയ്ക്ക് വെച്ച്‌ ചീട്ടുകളി നിർത്തി പോയതിന്റെ വിരോധത്തില്‍ ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിക്ക് ആലപ്പുഴ അസി.സെഷൻസ് കോടതി ജഡ്ജി രേഖാ ലോറിയൻ 7വർഷം കഠിന തടവും അമ്ബതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു.


തിരുവനന്തപുരം നെയാറ്റിൻകര കാരക്കോണം പുവൻകാവ് കോളനി വീട്ടില്‍ ജയകുമാറിനെയാണ് (ആല്‍ബിൻ 55) ശിക്ഷിച്ചത്. 2019 മാർച്ച്‌ മൂന്നിന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ഒപ്പമുള്ള തൊഴിലാളിയെ അരിവാള്‍കൊണ്ട് പിന്നില്‍ നിന്നും തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍പ്പോയ പ്രതിയെ പുളികുന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആനന്ദബാബു, എസ്.സി.പി.ഒമാരായ മിഥുൻ, പീറ്റർ, ഉണ്ണി, ജോസഫ് എന്നിവർ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രവീണ്‍ ഹാജരായി. സിവില്‍ പൊലീസ് ഓഫീസർ അനീഷ് അബു പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.