
ഇടുക്കി മാങ്കുളത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞു. ഇന്ന് വൈകുന്നേരം ആനക്കുളം ഗ്രോട്ടോയ്ക്ക് സമീപമാണ് അപകടം നടന്നത്. ട്രാവലറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലിയിലെ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയന്ത്രണം വിട്ട വാഹനം റോഡിലെ സുരക്ഷാ വേലി തകർത്ത് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമാനമായ രീതിയിൽ മുൻപും നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.