HONESTY NEWS ADS

 HONESTY NEWS ADS


രണ്ടു കാറുകളിലും ടിപ്പര്‍ ലോറിയിലും ഇടിച്ചു, പിന്നാലെ ടോറസ് ലോറി ആളിക്കത്തി, ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

രണ്ടു കാറുകളിലും ടിപ്പര്‍ ലോറിയിലും ഇടിച്ചു, പിന്നാലെ ടോറസ് ലോറി ആളിക്കത്തി, ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

തിരുവല്ല മനക്കച്ചിറയിൽ ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ടോറസ് ലോറിയാണ് കത്തി നശിച്ചത്.


രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ചശേഷം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്‍റെ ക്യാബിനിൽ നിന്നും തീ ഉയർന്നു. ഇതോടെ ഡ്രൈവർ ചാടി രക്ഷപ്പെട്ടു. തിരുവല്ല അഗ്നിരക്ഷാ സേനയെ എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം തിരുവല്ല കുമ്പഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ടോറസ് ലോറിയിൽ തീപിടിച്ച് പ്രദേശത്ത് വലിയ രീതിയിൽ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS