GOODWILL HYPERMART

 

pope francis

തൃശ്ശൂരിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. താനിശ്ശേരി സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥി ആബേല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 വയസുള്ള ജോജോ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി പറഞ്ഞ പ്രകാരമാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 


കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ക് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടിനു സമീപത്ത് സ്വർണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത്‌ നിന്നും ഇന്ന് വൈകിട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. നാട്ടാകും വീട്ടുകാരും ചേര്‍ന്ന് കുഞ്ഞിന് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.