
മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.