HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

'സ്വർണത്തോട് തനിക്ക് അടങ്ങാത്ത ഭ്രമം'; ആദ്യരാത്രി നവവധുവിന്റെ 30 പവൻ കവർന്നത് വരന്റെ ബന്ധു

വിവാഹ ദിനത്തിൽ നവവധുവിന്റെ 30 പവൻ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ

കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിനത്തിൽ നവവധുവിന്റെ 30 പവൻ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ. വരന്റെ ബന്ധുവാണ് പിടിയിലായത്. വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് താൻ മോഷ്ടിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.


പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി സ്വർണം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പലിയേരി സ്വദേശി എ കെ അർജ്ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ചയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മെയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ അടുത്ത ദിവസം അലമാര പരിശോധിച്ചപ്പോൾ സ്വർണം മോഷണം പോയിരുന്നു. തുടർന്ന് നവവധു പയ്യന്നൂർ പൊലീസിന് പരാതി നൽകുകയായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA