HONESTY NEWS ADS

ഇടുക്കി ചേലച്ചുവടിന് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരത്തിൻറെ ശിഖരം ഒടിഞ്ഞുവീണു.രണ്ട് പേർക്ക് പരിക്ക്

ഇടുക്കി: ചേലച്ചുവടിന് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് മരത്തിൻറെ ശിഖരം ഒടിഞ്ഞുവീണു. രണ്ടുപേർക്ക് പരിക്ക്

ചേലച്ചുവടിന് സമീപം കത്തിപ്പാറതടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരത്തിൻറെ ശിഖരം ഒടിഞ്ഞു വീണു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കട്ടപ്പന വെട്ടിക്കുഴികവല സ്വദേശി പുത്തൻപുരയ്ക്കൽ പ്രശാന്ത്, കൽത്തൊട്ടി സ്വദേശി ചെറ്റയിൽ അഖിൽഎന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കാറും അപകടത്തിൽപ്പെട്ടിട്ടുണ്ട്.





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS