HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി; പന്നിയാർ പുഴയുടെ ഇരുകരകളിലും ജാഗ്രത നിർദേശം

ഇടുക്കി: പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

പന്നിയാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ രാജാക്കാട് പൊന്മുടി ഡാം തുറന്നു.ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെയാണ് ഇന്ന് വൈകിട്ട് ചീഫ് എഞ്ചിനീയർ എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ ഷട്ടറുകൾ ഉയർത്തിയത്. മൂന്ന് ഷട്ടറുകളിൽ രണ്ടാമത്തെ ഷട്ടർ  ആദ്യം ഉയർത്തി 20 സെ. മീ വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കി വിട്ടു. പിന്നീട് ഘട്ടം ഘട്ടമായി മൂന്നും, ഒന്നും ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴിക്കി. പന്നിയാർ പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA