
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെകാത്ത് വിശ്വാസികള്‍, കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം. തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ് സിസ്റ്റീൻ ചാപ്പലിൽ സമ്മേളിക്കുന്നത്.മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആകും പുതിയ മാർപപ്പയാവുക. ഇന്ന് ദിവ്യബലിക്ക് ശേഷം കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തുകയും ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്യും.ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ.
നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ28ആമതും, ജോർജ് കൂവക്കാട് 133ആമതയും ആണ് വോട്ട് ചെയുക. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം. കഴിഞ്ഞ 2 കോൺക്ലെവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.