സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 68,880 രൂപയാണ്.
ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ അതിന് മുൻപ് 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8610 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7095 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ
മെയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ
മെയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ
മെയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ
മെയ് 13 - ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ
മെയ് 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ
മെയ് 15 - ഒരു പവൻ സ്വർണത്തിന് 1560 രൂപ ഉയർന്നു. വിപണി വില 68,880 രൂപ
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.